നോവലിസ്റ്റായ കേശവദേവ്


നോവല്‍ എന്ത്, എന്തായിരിക്കണം എന്ന് സ്വന്തം അനുഭവങ്ങളിലൂടെ മനസ്സിലാക്കുകയും പഠിക്കുകയും വിശ്വസിക്കുകയും ചെയ്ത വസ്തുതകള്‍ അദ്ദേഹത്തിന്‍റെ 'നോവല്‍ എന്‍റെ കാഴ്ച്ചപാടില്‍' എന്ന കൃതിയില്‍ സമഗ്രമായി പ്രതിപാദിക്കുന്നു. മനുഷ്യനായ നോവലിസ്റ്റ് അയാളുടെയും സഹോദരജീവികളുടെയും കഥ പറയുന്നതാണ് നോവല്‍. ജീവിതം പഠിക്കുവാനുള്ളതാണെന്നും, ഒരെഴുത്തുകാരന്‍റെ വിശ്വാസപ്രമാണങ്ങളെന്തായിരുന്നാലും, അടിസ്ഥാനപരമായി അയാളൊരു മനുഷ്യസ്നേഹിയായിരിക്കണമെന്നും അദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നു. നോവലിസ്റ്റ് അനുഭവിക്കുകയും, കാണുകയും, കേള്‍ക്കുകയും, വ്യാഖ്യാനിക്കുകയും ചെയ്യുന്ന ജീവിതത്തില്‍ നിന്നാണ് നോവല്‍ ഉണ്ടാകുന്നത്.

'വൈവിദ്ധ്യവും വൈരുദ്ധ്യവും നിറഞ്ഞ ജീവിതത്തെപറ്റി സമ്പാദിച്ചിട്ടുള്ള അറിവുകളില്‍ നിന്ന് ഒരു ദര്‍ശനമുണ്ടാക്കുവാന്‍, അതിനുവേിയാണ് സാഹിത്യകാരന്‍ തപസ്സു ചെയ്യുന്നത്. സാഹിത്യം ജീവിതമാണ്. നോവല്‍ ജീവിതമാണ്. അപ്പോള്‍ സാഹിത്യ സൃഷ്ടിയുടെ അടിസ്ഥാനം ജീവിതപഠനമാണ്. ജീവിതം പഠിക്കണമെങ്കില്‍, ജീവിച്ച് പഠിക്കണം. ജീവിച്ചു പഠിച്ച ജീവിതം തപസ്സില്‍ കൂടി സാഹിത്യമാക്കണം'.

'ഓടയില്‍നിന്ന്' മുതല്‍ 'വെളിച്ചം കേറുന്നു' വരെയുള്ള നോവലുകളിലൂടെ അദ്ദേഹം ചെയ്യാന്‍ ശ്രമിച്ചതും ലക്ഷ്യമാക്കിയതുമെല്ലാം ആ വാക്യങ്ങള്‍ ഭംഗിയായി ധ്വനിപ്പിച്ചിട്ടു്. ദേവിന്‍റെ മനുഷ്യദര്‍ശനത്തെ സമ്പൂര്‍ണ്ണമായി പ്രകാശിപ്പിക്കുന്ന കൃതിയാണ് 'ഓടയില്‍ നിന്ന്'. കേരളത്തിലെ സാധാരണക്കാരുടെ, പ്രത്യേകിച്ച് തൊഴിലാളികളുടെ പൗരുഷത്തെ ഇത്രമേല്‍ ജാജ്ജ്വല്യമാനമാക്കാന്‍ കഴിഞ്ഞിട്ടുള്ള മറ്റൊരു നോവല്‍ മലയാള ഭാഷയില്‍ ഉണ്ടായിട്ടേയില്ല. ഓടയില്‍ നിന്ന്(1941) ഒരു വ്യക്തിയുടെ കഥയാണെങ്കില്‍, നടി(1945) ഒരു വിഭാഗം കലാകാരന്മാരുടെയും അവരുടെ പ്രത്യേക പ്രവര്‍ത്തന മണ്ഢലത്തിന്‍റെയും കഥയാണ്. ഭ്രാന്താലയ(1949)മാകട്ടെ, വിവിധ മതാനുയായികള്‍ പരസ്പരം വെട്ടി കൊല്ലുന്ന, വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ കൊണ്ട്‌ ഭ്രാന്താലയമായ ഭാരതത്തിന്‍റെ തന്നെ ദുഃഖമാണ്, തേക്കമാണ്, പൊട്ടികരച്ചിലാണ്. മൂന്ന് തലമുറകളിലൂടെ നിലനില്‍ക്കുന്ന ഒരു പ്രതികാരത്തിന്‍റെ കഥയാണ് ഉലക്ക(1951). 1958-ല്‍ കേശവദേവിന്‍റെ രണ്ട്‌ നോവലുകള്‍ പുറത്തു വന്നു. 'റൗഡി', 'എങ്ങോട്ട്'.

റൗഡിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ കേശവദേവ് എഴുതി 'മനുഷ്യന്‍റെ ഏറ്റവും മാര്‍ദ്ദവമേറിയ വികാരങ്ങളെയും ഉല്‍കൃഷ്ടമായ വിചാരങ്ങളെയുമാണ് ഞാനിതുവരെ ഉയര്‍ത്തികാണിച്ചിരുന്നത്. ഇനി മറുപുറമൊന്ന് കാണുവാനും കാണിക്കുവാനും ഞാന്‍ ശ്രമിക്കുകയാണ്. ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട്‌, ജീവിതാനുഭവങ്ങള്‍ എന്‍റെ മനസ്സിന്‍റെ മാര്‍ദ്ദവത്തെ നശിപ്പിക്കല്ലെ എന്ന്. എന്തോ! ഞാന്‍ ആഭ്യന്തര സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്; ഞാന്‍ എന്നോടു തന്നെ സമരം ചെയ്യുകയാണ്'.

കേരളത്തിലെ കമ്മ്യൂണിസത്തിന്‍റെ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ രചിച്ചതും പാര്‍ട്ടി സഖാക്കളുടെ തന്ത്രങ്ങളെയും അടവുകളെയും നിശിതമായി പരിഹസിച്ചുകൊണ്ടുള്ളതുമായ നോവലാണ് 'സഖാവ് കാരോട്ട് കാരണവര്‍' (1961).

'ഒരു സുന്ദരിയുടെ ആത്മകഥ' സ്പഷ്ടമാക്കുന്ന ചില സവിശേഷതകളു്. റൗഡിയിലെന്ന പോലെ ഈ നോവലിലും സാമൂഹ്യവിരുദ്ധര്‍, തല്പരകക്ഷികള്‍, അപവാദപ്രചാരണം നടത്തി ഭവാനിയുടെ ജീവിതം ദുസ്സഹമാക്കുന്നു. എല്ലാറ്റിനും കാരണം, അവര്‍ സുന്ദരിയായിപ്പോയി എന്നതാണ്.

കേശവദേവിന്‍റെ ഏറ്റവും ബൃഹത്തായ നോവല്‍ 'അയല്‍ക്കാര്‍' ആണ്. 1924 മുതല്‍ 1945 വരെയുള്ള കേരളീയ സാമൂഹ്യ ജീവിതത്തിന്‍റെ ചിത്രീകരണം. കേരളത്തിന്‍റെ പരിവര്‍ത്തനങ്ങളുടെ ഭാഗമായി അദ്ദേഹം കണ്ടത് മൂന്ന് പ്രത്യേകതകളാണ്- ഫ്യൂഡലിസത്തിന്‍റെ ഛായയുള്ള മരുമക്കത്തായ സമ്പ്രാദയത്തിന്‍റെ തകര്‍ച്ച നായര്‍ സമുദായത്തിന്‍റെ തകര്‍ച്ചയായി മാറിയത്, ജാതീയമായ അവശതകള്‍ അനുഭവിച്ചുകൊിരുന്ന ഈഴവ സമുദായം നടത്തിയ വിജയകരമായ സ്വാതന്ത്യസമരം, ക്രിസ്ത്യന്‍ സമുദായത്തിന്‍റെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ച. ഈ മൂന്ന് പരിവര്‍ത്തനങ്ങളെ മൂന്ന് കുടുംബങ്ങളിലൂടെ നോവലിസ്റ്റ് ചിത്രീകരിക്കുന്നു. കേശവദേവിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും, സോവ്യറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡും നേടികൊടുത്തത് ഈ ബൃഹത്തായ നോവലാണ്, 'അയല്‍ക്കാര്‍.'

അധികാരം, ത്യാഗിയായ ദ്രോഹി, കണ്ണാടി, വെളിച്ചം കേറുന്നു, ഞൊിയുടെ കഥ, ഉലക്ക, ആര്‍ക്കുവേി തുടങ്ങിയ നോവലുകള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. ഓടയില്‍നിന്ന്, സ്വപ്നം, ആദ്യത്തെ കഥ, ഒരു സുന്ദരിയുടെ ആത്മകഥ എന്നിവ പിന്നീട് ചലചിത്രങ്ങളാക്കുകയുായി.

പി. കേശവദേവിന്‍റെ നോവലുകള്‍ മൊത്തത്തില്‍ പറയുന്നത് മനുഷ്യത്വത്തെ തേടി നോവലിസ്റ്റ് നടത്തിയ യാത്രയുടെ കഥയാണ്. 'മനുഷ്യനിലുള്ള മൃഗത്തെ ചവുട്ടിത്താഴ്ത്തുക, മനുഷ്യനിലുള്ള മനുഷ്യനെ കെട്ടിപ്പിടിച്ചു പൊക്കിയെടുക്കുക- മനുഷ്യനെന്ന നിലയിലും, സാഹിത്യകാരനെന്ന നിലയിലും എന്‍റെ കടമ അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.'

ദേവിന്‍റെ ഈ വിശ്വാസത്തിന്‍റെ സാക്ഷാത്കാരങ്ങള്‍ തന്നെയാണ് അദ്ദേഹത്തിന്‍റെ നോവലുകള്‍.

നോവലുകൾ


ഭ്രാന്താലയം (1949)

മാതൃഹൃദയം (1950)

നടി (1951)

ഉലക്ക (1951)

ആർക്കുവേണ്ടി? (1953)

എങ്ങോട്ട് (1958)

ഒരു സുന്ദരിയുടെ ആത്മകഥ (1961)

സഖാവ് കരോട്ട് കാരണവർ (1961)

അയൽക്കാർ (1963)

പങ്കലാക്ഷീടെ ഡയറി (1963)

ത്യാഗിയായ ദ്രോഹി (1964)

മുറുക്കാൻകടയും സ്വർഗ്ഗരാജ്യവും (1964)

കുഞ്ചുക്കുറുപ്പിന്റെ ആത്മകഥ (1965)

സുഖിക്കാൻ വേണ്ടി (1967)

ആദ്യത്തെ കഥ (1968)

അധികാരം ((1968)

ഞാനാ തെറ്റുകാരൻ (1969)

ഒരു ലക്ഷം രൂപയും കാറും (1969)

ചേരി തിരിവ് ( (1971)

മരണത്തിൽ നിന്ന് (1972)

എനിക്കും ജീവിക്കണം (1973)

ഞൊണ്ടിയുടെ കഥ (1974)

വെളിച്ചം കേറുന്നു (1974)

രണ്ടമ്മയും ഒരു മകനും (1975)

വിൽപ്പനക്കാരൻ (1976)

പ്രേമ വിഡ്ഢി (1976)


ചെറുകഥാകൃത്ത്


1930-നും 1975-നും ഇടയ്ക്കാണ് കേശവദേവ് തന്‍റെ മിക്ക ചെറുകഥകളും രചിച്ചത്. കേശവദേവിന്‍റെ ബഹുഭൂരിപക്ഷം ചെറുകഥകളിലും ഇടത്തരക്കാരുടെയും, അതിലും താഴെയുള്ള നിര്‍ദ്ധനരുടെയും ജീവിതമാണ് ചിത്രീകരിക്കുന്നത്. ജന്മിമുതലാളിത്തത്തിനെതിരായി സടകുടഞ്ഞെണീല്‍ക്കുന്ന പതിതവര്‍ഗ്ഗ പ്രതിനിധികളു് ഇക്കൂട്ടത്തില്‍. ഒപ്പം ഭരണകൂടത്തിന്‍റെയും അധികാരികളുടെയും മര്‍ദ്ദന സംവിധാനത്തിനടിയില്‍പ്പെട്ടു ഞെരുങ്ങി ചതഞ്ഞരഞ്ഞു മരിക്കുന്നവരും. വേറൊരു വിഭാഗം കഥകളിലാവട്ടെ, ഇടത്തരക്കാരുടെ വ്യക്തിപരമായ ബന്ധങ്ങളിലാണ് കഥാകൃത്തിന്‍റെ ശ്രദ്ധ പതിയുന്നത്. പല കഥകളും ഏതെങ്കിലും ഒരാശയം ശക്തമായി വായനക്കാരനു പകര്‍ന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ എഴുതിയവയാണെന്ന് സ്പഷ്ടം. ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്ന കഥാപാത്രങ്ങളാണ് ഈ കഥകളില്‍ പ്രാമുഖ്യം. ജീവിതത്തിന്‍റെ കുന്നുകളും കുഴികളും കാണിച്ചു തരുന്ന കഥകള്‍ക്കാവട്ടെ, അപൂര്‍വ്വമായൊരു ഭംഗി സ്വായത്തവുമാണ്. മിക്കവാറും കുടുംബ ബന്ധങ്ങളുടെ ഇഴപിരിച്ചെടുക്കുന്നതിനോ ആ ബന്ധങ്ങളില്‍ രൂപം കൊള്ളുന്ന നൂലാമാലകളും ഊരാക്കുടുക്കുകളും, അനാവരണം ചെയ്യുന്നതിനോ ആവും കേശവദേവ് ശ്രമിക്കുക. മിക്ക എഴുത്തുകാരെയും പോലെ ദേവും സ്ത്രീ-പുരുഷ ബന്ധത്തെപ്പറ്റി, അതിന്‍റെ ഉപോല്പന്നങ്ങളായ സ്നേഹദ്വേഷങ്ങളെപ്പറ്റി എല്ലാം ഏറെ ചിന്തിച്ചിട്ടു്. തന്‍റെ ചെറുകഥകളിലും ഈ വിഷയങ്ങള്‍ക്കാണ് ദേവ് കൂടുതല്‍ പ്രാമുഖ്യം നല്‍കിപ്പോന്നത്.

'ഇടതു കൈ കൊണ്ട്‌ പുസ്തകങ്ങളെ മാര്‍വിടത്തിലമര്‍ത്തിയും കാറ്റില്‍ പറന്ന് മുഖത്ത് കിക്കിളിയുാക്കുന്ന അളകങ്ങളെ വലതുകൈയ്യാല്‍ തൂത്തുമാറ്റിയും അവള്‍ വരാന്തയിലേക്ക് കയറുകയായി. അര്‍ദ്ധനിമീലിതങ്ങളായ സ്വപ്നാത്മകങ്ങളായ, ആ കണ്ണുകള്‍ വികസിക്കുകയായി. ആനന്ദകരമായ സ്വപ്നം കാണുവാനെന്ന പോലെ അവള്‍ തൂണിന്‍റെ അരുകിലേക്ക് നോക്കുകയായി..'
(യമുന ഏകാഗ്രമായി ഒഴുകുന്നു)

'അവര്‍ കല്യാണം കഴിച്ചിട്ടില്ല. പക്ഷെ, അവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണ്. ഒരു എഞ്ചിനീയറുടെ വീട്ടില്‍ അടുക്കളക്കാരിയായിരിക്കുമ്പോഴാണ് കമലാക്ഷി, ചെല്ലപ്പന്‍പിള്ളയുടെ കൂടെ ഇറങ്ങിപ്പോയത്.'
(മക്കളെ വളര്‍ത്താന്‍)

'ഒരു തവി ദോശമാവ് കല്ലിലൊഴിച്ച് പരത്തിക്കൊണ്ട്‌ പപ്പുപിള്ള ചെറുപ്പക്കാരന്‍റെ അടുത്തെത്തി. അത്ര വാശിയാണെങ്കില്‍ എനിക്കുമൊന്ന് കാണണം. ഫയല്‍മാന്‍മാരാരൊക്കെയാ.'
(ഗുസ്തി)

'ഗര്‍ഭിണിയായ നാണികുട്ടിക്ക് ഒരാഗ്രഹം, ഉണ്ണിയപ്പം തിന്നണമെന്ന്. നാണിക്കുട്ടി പ്രകൃത്യാ ഒരു കൊതിച്ചിയാണ്. മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാ വീണതു പോലെയായി, ഗര്‍ഭിണി കൂടിയായപ്പോള്‍...'
(കൊതിച്ചി)

ചെറുകഥകൾ


ദേവിന്റെ ചെറുകഥകൾ (1940)

ദേവിന്റെ ചെറുകഥകൾ (1942)

ദീനാമ്മ (1945)

ഒരു രാത്രി (1946)

ഉഷസ്സ് (1948)

റെഡ് വളണ്ടിയർ (1949)

ജീവിത ചക്രം (1949)

മറവിൽ (1949)

രാഘവന്റെ അമ്മ (1949)

അന്നത്തെ നാടകം (1956)

പ്രവാഹം (1957)

യമുന ഏകാഗ്രമായി ഒഴുകുന്നു (1958)

രണ്ടുപേരും നാടുവിട്ടു (1958)

പ്രേമിക്കാൻ നേരമില്ല (1959)

ഭാവി വരൻ (1959)

കൊതിച്ചി (1961)

കൊല്ലരുതാനിയാ കൊല്ലരുത് (1961)

ആനന്ദകരമായ അടിമത്തം (1962)

തെരെഞ്ഞെടുത്ത കഥകൾ (1965)

സ്വർഗത്തിൽ ഒരു ചെകുത്താൻ 65)

തെരെഞ്ഞെടുത്ത കഥകൾ (1969)

പ്രേമിക്കാനേ നേരമുള്ളൂ (1973)

മുതലപ്പാറു (1973)


നാടകകൃത്ത്


നാടകവുമായി നേരിട്ടു ബന്ധപ്പെടുകയും പ്രൊഫഷണല്‍ നാടകസംഘങ്ങള്‍ക്കായിത്തന്നെ നിരവധി നാടകങ്ങള്‍ രചിക്കുകയും ചെയ്ത ആളാണ് കേശവദേവ്. നാടകരംഗത്തെ അനുഭവങ്ങള് ‍ ചെറുകഥകളും നോവലുകളും നാടകങ്ങളും രചിക്കുന്നതില്‍ അദ്ദേഹം ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടു്. ദേവ് ജീവിതത്തില്‍ ഒരിക്കലേ സര്‍ക്കാരുദ്യോഗസ്ഥനായിട്ടുള്ളൂ. അത് ആകാശവാണിയിലെ ഡ്രാമാ പ്രൊഡ്യൂസറായിട്ടാണ്.

എന്നും താനൊരു പ്രചാരകനാണെന്ന് അഭിമാനപൂര്‍വ്വം പറഞ്ഞിരുന്ന സാഹിത്യകാരനായിരുന്നു ദേവ്. ആശയ പ്രചാരണത്തിന് നാടകം പോലെ പറ്റിയ മറ്റൊരു കലാരൂപം അന്ന് ലഭ്യമായിരുന്നില്ല. മൊത്തം പന്ത്ര് നാടകങ്ങളും മൂന്ന് ഏകാങ്കനാടക സമാഹാരങ്ങളും അദ്ദേഹം പുറത്തിറക്കിയിട്ടു്. ഒരുമുറി തേങ്ങ’(1959) നാടകകൃത്തായ കേശവദേവിന്റെ സവിശേഷതകള്‍ വ്യക്തമാക്കുന്നു. ‘കൊല്ലനും കൊല്ലത്തിയും ഒന്ന്’ , ‘ഒരുമുറി തേങ്ങ’ എന്നീ നാടകങ്ങള്‍ ഗാര്‍ഹികാന്തരീക്ഷത്തെ അധികരിച്ചിട്ടുള്ളതാണ്. ചെറിയ പിണക്കങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുംഏതെങ്കിലും ഒന്നോ അതിലധികമോ കഥാപാത്രങ്ങളുടെ വീുവിചാരത്തിന്റെ ഫലമായി പിണക്കങ്ങള്‍ അവസാനിക്കുന്നതുമാണ് ഈ നാടകങ്ങളുടെ പ്രമേയം. 1947-ല്‍ പുറത്തു വന്ന ‘മുന്നോട്ട്’ എന്ന നാടകം പുരോഗതിയുടെ ശക്തികള്‍ക്ക് പിന്തുണ നല്‍കുന്നതാണ്. ‘മുന്നോട്ടി’ലും, ‘പ്രധാനമന്ത്രി’യിലും നാടകകൃത്തായ ദേവ് സ്വീകരിച്ച നിലപാടില്‍ നിന്നും വ്യത്യസ്ഥമായ സമീപനമാണ് ‘ഞാനിപ്പകമ്മ്യൂണിസ്റ്റാവും’(1953), ‘മഴയങ്ങും കുടയിങ്ങും’ (1956) തുടങ്ങിയ നാടകങ്ങള്‍ സ്പഷ്ടമാക്കുന്നത്.

കുറെയധികം ഏകാങ്കങ്ങള്‍-ലഘുനാടകങ്ങളും എഴുതിയിട്ടു് കേശവദേവ്. തൊുതല്ലുകാരി ലക്ഷ്മി സ്‌നേഹമെന്ന വികാരത്തിന് അടിമയാകുന്നതും അവള്‍ ഗര്‍ഭിണിയാകുന്നതും കാമുകനായ ഭാസ്‌കരന്‍ വേറെ നല്ലൊരു കുടുംബത്തില്‍ നിന്നു വിവാഹം ചെയ്യുന്നതുമാണ് 'തൊുകാരി'യിലെ ഇതിവൃത്തം. ചുമട്ടുതൊഴിലാളിയെയും തെിയെയും യാചകരെയും എല്ലാം തന്റെ നാടകത്തിലെ കഥാപാത്രങ്ങളാക്കി ദേവ്. മനഃശാസ്ത്രപരമായ ഒരിതിവൃത്തമാണ് ‘നുണ നേരാകുമോ’ എന്ന ലഘുനാടകത്തില്‍.

രസിപ്പിക്കുക, രസിപ്പിക്കുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ സദസ്യരുടെ ഉള്ളിലേക്ക് കടത്തിവിടുക-ഇതിനാണ് ദേവ് തന്റെ നാടകങ്ങളിലൂടെ ശ്രമിച്ചത്. പക്ഷെ, ഒന്നു്; കേട്ടിരിക്കാന്‍ രസമുള്ള, ദ്രുതഗതിയില്‍ നീങ്ങുന്ന ചൊടിയുള്ള സംഭാഷണമാണ് അദ്ദേഹത്തിന്റെ നാടകങ്ങളുടെ ജീവന്‍.

നാടകങ്ങൾ


നാടകകൃത്ത് (1945)

സമരകവി (1946)

മുന്നോട്ട് (1947)

പ്രധാന മന്ത്രി (1948)

മന്ത്രിയാക്കല്ലേ (1949)

തസ്കര സംഘം (1950)

യാചക പ്രേമം (1952)

ഞാനിപ്പോ കമ്മ്യൂണിസ്റ്റാകും (1953)

ചെകുത്താന്റെയും കടലിന്റെയും ഇടയിൽ (1953)

തൊണ്ടുകാരി (1954)

കൊല്ലനും കൊല്ലത്തിയും ഒന്ന് (1956)

നീ മരിച്ചു (1956)

മഴയങ്ങും കുടയിങ്ങും (1956)

ഓണ ബ്ലൗസ് (1957)

ഒരു മുറി തേങ്ങ (1959)

ചൈന വേ (1960)

തറവാട് (1962)

കേശവദേവിന്റെ നാടകങ്ങൾ (1967)

മാളിക പണിയാൻ (1971)


പി.കേശവദേവ് - ലേഖനങ്ങളും കവിതകളും


അവരെന്നെ കമ്മ്യൂണിസ്റ്റാക്കി (1953)

റഷ്യയുടെ കാമുകൻ (1954)

കാൽ നൂറ്റാണ്ടിനു മുൻപേ (1969)

നോവൽ നോവലിസ്റ്റിന്റെ കാഴ്ച്ചപ്പാടിൽ (1973)

എനിക്ക് തോന്നുന്നത് (1974)

ജീവിത വീക്ഷണം (1977)

ചിത്രശാല- ഗദ്യകവിത (1945)

കാമുകന്റെ കത്ത് - ഗദ്യകവിത (1958)